മുംബൈ: ജേക്കബ് ബെത്തലെന്ന 22-കാരന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് കൈയടി. ഇംഗ്ലണ്ട് ഉയർത്തിയ കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. സഞ്ജു സാംസൺ കളിയിലെ താരമായി. ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴു റൺസ് ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനലിനുള്ള ടിക്കറ്റ്. ഒരു ഘട്ടത്തിൽ 7.3 ഓവറിൽ നാലിന് 95 റൺസെന്ന […]
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ; ആദ്യദിനം കരുത്തോടെ ജമ്മു, ഹബള്ളി : കർണാടക കരുത്തിനെ വെല്ലുവിളിച്ച് ജമ്മു കശ്‌മീർ. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ആദ്യദിനം മികവുറ്റ കർണാടക ബൗളർമാരെ അനായാസം നേരിട്ട് സന്ദർശകർ മികച്ച സ്‌കോറിലേക്ക്. കളി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റണ്ണെന്ന നിലയിലാണ്. കർണാടക ബാറ്റർമാരും ജമ്മു ബൗളർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രതീക്ഷിച്ചവരെ അൽഭുതപ്പെടുത്തുന്ന കളിയായിരുന്നു ഹബള്ളിയിലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജമ്മുവിനായി ശുഭം […]
സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്: ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്
സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്2025 ഐപിഎൽ സീസൺ മുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും എന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നിവർ സഞ്ജുവിനായി ശ്രമിക്കുന്നു എന്നാണ് ആ സമയം റിപ്പോർട്ടുകൾ വന്നത്. ഡൽഹി ക്യാപ്റ്റൽസ് സഞ്ജുവിനെ ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസുമായി ചർച്ച തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ പ്രധാന കളിക്കാരെ സഞ്ജുവിന് പകരം നൽകാൻ ഡൽഹി തയ്യാറല്ല […]
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ച ഇന്ന് :
യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി സംസാരിച്ചത്. […]
ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി (3-0) ജേതാക്കൾ
ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. രണ്ടാം പകുതിയിൽ […]
ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ അന്തിമ അനുമതി ലഭിച്ചു
ഇല്ലോൺ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇന്‍സ്പേസ്. സ്റ്റാർലിങ്കിന്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്‍റെ അനുമതി ലഭിച്ചത്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. ഇൻസ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്‍റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇനി […]
ഫിഫ കപ്പ് ലോകകപ്പ് റയൽ മാഡ്രിഡിനെ നാലു ഗോളുകൾക്ക് തകർത്ത് പിഎസ്ജി ഫൈനലിൽ
ന്യൂജഴ്സി: ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് പിഎസ്ജി. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്‌റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച് വമ്പൻമാർ ഫൈനലിൽ കടന്നത്. പിഎസ്ജിക്ക് വേണ്ടി ഫാബിയൻ റൂയിസ് രണ്ട് ഗോളുകളും ഒസ്മാൻ ഡെംപലെയും ഗോൺസാലോ റാമോസും ഓരോ ഗോൾ വീതവും നേടി. റൂയിസ് മത്സരത്തിന്റെ ആറാം മിനിറ്റിലും 24-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. ഡെംപലെ ഒൻപതാം മിനിറ്റിലും റാമോസ് 87-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഞായറാഴ്ച […]
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു;അന്തിമ തീരുമാനം കോടതിയുടേതെന്ന് വൈസ് ചാൻസലർ
തിരുവനന്തപുരം: തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രണ്ടും കല്‍പ്പിച്ച് സിന്‍ഡിക്കേറ്റ്. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തു. വൈകുന്നേരം 4 30നാണ് സര്‍വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തത്. സിന്‍ഡിക്കേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അവകാശപ്പെട്ടിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് […]
