Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

കൊച്ചിയിൽ അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു

കൊച്ചി വടുതലയിൽ അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ […]

കാട്ടാക്കട പോക്സോ കോടതിയിൽ തീപ്പിടിത്തം. കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ ആണ് തീപിടുത്തം ഉണ്ടായത്

കാട്ടാക്കട : കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. കാട്ടാക്കട അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപ്പിടിത്ത വിവരമറിഞ്ഞ് ജഡ്ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി. കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകി. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആകാം തീപടരാൻ കാരണം എന്ന് സംശയിക്കുന്നു. എന്നാൽ, തീപ്പിടിത്തമുണ്ടായ […]

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് .

ചാലക്കുടിയിൽ വൻ തീപിടുത്തം :ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ ആണ് തീപിടുത്തം.

തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്‌ഷനിലുള്ള ഊക്കൻസ് പെയിൻ്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിൻ്റെ സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതല്‍ അഗ്നിശമനസേനകളില്‍ […]

അറബിക്കടലിൽ തീപ്പിടിച്ച വാന്‍ ഹായ് 503’ ചരക്കുകപ്പൽ: തീ അണക്കാനായി ഹെലികോപ്റ്റർ വഴി കപ്പലിൻ്റെ മധ്യ ഭാഗത്ത് രാസവസ്തുക്കൾ തളിച്ചു

അറബിക്കടലിൽ തീപിടിച്ച ‘വാന്‍ ഹായ് 503’ ചരക്കുകപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് സൂചന. കപ്പലിനെ കെട്ടിവലിച്ച് ദൂരത്തേക്ക് മാറ്റി കഴിഞ്ഞു . തീ അണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് കാലത്ത് ഹെലികോപ്റ്റർ വഴി കപ്പലിൻ്റെ മധ്യ ഭാഗത്ത് രാസവസ്തുക്കൾ തളിച്ചു. കത്തുന്ന കപ്പലില്‍ ഇറങ്ങിയ കോസ്റ്റ്ഗാര്‍ഡ് സംഘം വടംകെട്ടി കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു മാറ്റി. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിച്ചത്. കപ്പലിൻ്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചാണ് […]

പുറം കടലിൽ തീപിടിച്ച കപ്പലിൽ 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങൾ; കപ്പൽ ഇടത്തോട്ട് ചരിയുന്നു

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി നാവിക സേന അറിയിച്ചു . കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി മുഴുവൻ ദൗത്യം തുടർന്നു. ഡോർണിയർ വിമാനം […]

തിരുവനന്തപുരം പി എം ജി  ടി വി എസ് ഷോറൂമിൽ തീപ്പിടുത്തം :

തിരുവനന്തപുരം പിഎംജിയില്‍ ടിവിഎസ് ഷോറൂമില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കി. പരിസരം മുഴുവന്‍ പുക പടര്‍ന്ന സാഹചര്യത്തിൽ ഇത് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ല. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് ജീവനക്കാരാരും ഇവിടെയുണ്ടായിരുന്നില്ല. 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിരുവനന്തപുരം, ചാക്ക, നെടുമങ്ങാട് കാട്ടാക്കട സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന മൂന്നു വാഹനങ്ങള്‍ കത്തി നശിച്ച് എന്ന് ഉടമ […]

കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നർ തീപ്പിടിച്ചു. ഇപ്പോഴും പുക ഉയർന്നുകൊണ്ടിരിക്കുന്നു

കൊല്ലത്ത് തീരത്തടിഞ്ഞ കെണ്ടയ്‌നർ നീക്കം ചെയ്യുന്നതിനിടയിൽ തീപിടുത്തം. അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. കൊല്ലം ശക്തികുളങ്ങരയിലാണ് തീപിടുത്തമുണ്ടായത്, കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ഏകദേശം എട്ട് കണ്ടെയ്‌നറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്ന‌ർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ […]

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ “കാലിക്കറ്റ് ടെക്സ്റ്റ യിൽസിൽ “വൻ തീപിടിത്തം,  കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമിച്ചു. നിലവിൽ ആളപായമില്ലെന്നാണ് വിവരം. പുക ഉയർന്നപ്പോൾ തന്നെ കടയിൽ നിന്ന് ആളുകൾ‌ മാറിയതോടെ വൻ അപകടം ഒഴിവായി. പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീ പിടിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരമായതു കൊണ്ട് തന്നെ നിരവധി കടകളും ഈ ഭാ​ഗത്തുണ്ട്. ബീച്ച്, മീച്ചന്ത, വെള്ളിമാടുകുന്ന് […]

തീപിടുത്തം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് : ഷോർട്ട് സർക്യൂട്ട് ഉണ്ടായി പുക ഉയർന്നത് സൃഷ്ടിച്ച വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപാണ്, കോഴിക്കോട് മെഡിക്കൽ കോളജിലെ അതേ കെട്ടിടത്തിൽ തീ പിടുത്തമുണ്ടായത്. നേരത്തെ പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിലെ ആറാം നിലയിലാണ് തീപിടിത്തം. ഇവിടെ ഓപ്പറേഷൻ സംവിധാനം ഒരുക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് മൂന്നും നാലു ബ്ലോക്കിൽ ഇരുപതോളം രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളുടെ പ്രതികരണം. പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെ […]

Back To Top