Flash Story
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം
ഹെൽമറ്റ് താഴെയിട്ടത്‌ ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി

മിഥുൻ്റെ കുടുംബത്തിന്  ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായമായി നൽകും: മന്ത്രി കെ.കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണം. ലൈൻ താഴ്ന്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്കൂളിൻ്റെ […]

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ തുറന്നു

ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ് ഫഡ്നാവിസ് ടെസ്ലയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. 4003 ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ഷോറൂം തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ കഴിഞ്ഞ മാസം 24,565 ചതുരശ്ര അടിയുള്ള വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍: ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനത്തിൽ

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. 6.75 കോടി രൂപ ചെലവഴിച്ചാണ് […]

ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ഇന്ത്യക്ക് നേരിയ ലീഡ്; ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 465 റണ്‍സിന് പുറത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 6 റണ്‍സ് ലീഡാണ് ഇന്ത്യ പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സാണ് കണ്ടെത്തിയത്. പേസ് ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം ദിനം കളി പിടിച്ചത്. 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ മുന്നില്‍ നിന്നു. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി […]

അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്’ ; വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശൻ്റെ മകള്‍ നന്ദന

യുഡിഎഫ് മറന്നാലും കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിനെ നിലമ്പൂരിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മകളെഴുതിയ എഫ്ബി കുറിപ്പ് രാഷ്ട്രീയ മേഖലകളിൽ കത്തി പടരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂരുകാരുടെ മനസിലെരിയുന്ന കനലിനെ കുറിച്ച് കഴിഞ്ഞ തവണ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. കുറിച്ചത്. അച്ഛൻ്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എൻ്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അഛ്ചൻ്റെ പച്ച […]

Back To Top