Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

നാസർ ആശുപത്രിയിലെ മനുഷ്യ കുരുതി;അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു, മുതലക്കണ്ണീരുമായി നെതന്യാഹു

ടെൽ അവീവ്: ​ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുതലക്കണ്ണീരൊഴുക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ നാസർ ആശുപത്രിയിലെ ദാരുണമായ അപകടത്തിൽ ഇസ്രായേൽ അഗാധമായി ഖേദിക്കുന്നുവെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ നെതന്യാഹു പറയുന്നു. പത്രപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ സൈനിക അധികാരികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഞങ്ങളുടെ യുദ്ധം ഹമാസ് […]

ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു

ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ സമീപത്തെ ദർഗ്ഗ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കുടങ്ങി കിടന്ന 11 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് ദർഗ്ഗ കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ വിഭാഗം അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ […]

അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി

ചേക്കൂ പാലം ആർസിബി നാടിന് സമർപ്പിച്ചു സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.2017ലെ ബജറ്റിൽ, വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് […]

ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്

ഷൊർണ്ണൂർ നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാൻറ് നാടിന് സമർപ്പിച്ചു സംസ്ഥാനത്ത് ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മുഴുവൻഖരമാലിന്യങ്ങളും സംസ്കരിക്കാനുള്ള പ്ലാന്റുകൾ അഞ്ചുമാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഷൊർണൂർ നഗരസഭയുടെ മലിന ജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദ്രവമാലിന്യം, കക്കൂസ് മാലിന്യം എന്നിവ സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുകയാണ് സർക്കാരിൻ്റെ അടുത്ത ലക്ഷ്യം. ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രി […]

71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018).

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ കോഴിക്കോട് നിന്ന് കണ്ണൂർ ഗസ്റ്റ് ഹൌസിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത വാഹനത്തിലായിരുന്നു ഇവരുടെ യാത്ര. കാറിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികൾ ആണെന്ന് വ്യക്തമായെന്ന് […]

അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ തുടരും മഴക്കെടുതിയിൽ; സംസ്ഥാനത്ത് 3 പേർ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് […]

24 മണിക്കൂറിനുള്ളിൽ കേരളത്തില്‍ അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത്

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് […]

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.തീര- മലയോര മേഖലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. […]

Back To Top