പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ നവീകരിച്ച പൊതുകിണർ ഉദ്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദരിദ്രരായ 17 കുടുംബങ്ങളാണ് കരകുളം പഞ്ചായത്തിൽ ഉള്ളത്. ഈ കുടുംബങ്ങളെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പഞ്ചായത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്. വഴി, വെള്ളം, വെളിച്ചം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉറപ്പാക്കുന്ന […]