Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള സൃഷ്ടിയില്‍ നാഴികക്കല്ലാകുകയാണ്. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമെടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. (CM pinarayi vijayan on eradication of extreme poverty kerala)

ജനങ്ങളേയും ജനപ്രതിനിധികളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഗ്രാമസഭകളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് അതിദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ അതിദരിദ്രരെ സംബന്ധിച്ച വിവരശേഖരണം നടത്തിയത്. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ തേടി. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കരട് പട്ടിക ഗ്രാമസഭകളിലും അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 1032 തദ്ദേശ സ്ഥാപനങ്ങളിലായി 64006 കുടുംബങ്ങളിലെ 103099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തുകയായിരുന്നു. ഇവരെ അതിദരിദ്ര്യരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരാനായി പങ്കാളിത്താധിഷ്ഠിത പ്രക്രിയയിലൂടെ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. 2023-24 , 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ 50കോടി രൂപ വീതവും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 60 കോടി രൂപയും ഈ പദ്ധതിക്കായി മാറ്റിവച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

Back To Top
onwin