വിഎ സിനു അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആര്‍ത്തലമ്പിയെത്തുകയാണ് ജനം. വിഎസിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചിട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടു. 12.15നാണ് വിലാപ യാത്ര വേലിക്കകത്ത് വീട്ടില്‍ എത്തിയത്. ഇനി വരുന്നവര്‍ നേരെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എന്ന അനൗണ്‍സ്‌മെന്റ് പല തവണയായി മുഴങ്ങുന്നുണ്ട്. ക്യൂ വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്. പുറത്ത് നിന്ന് വാഹനങ്ങളില്‍ വന്നവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് പോകണമെന്ന് എച്ച്. സലാം എംഎല്‍എ അടക്കം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ദേശം […]