30ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെൽ സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’. ദാമ്പത്യ ജീവിതത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം എത്രത്തോളം വിള്ളൽ തീർക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. “സിനിമയിൽ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തർധാരകളെ ഞാൻ അന്വേഷിക്കുന്നു. ഒരു നൈസർഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,” മിനി പറഞ്ഞു. മലയാളം സിനിമ […]
