ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 4,126 പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. കേരളത്തിൽ നിന്ന് 1,819 പേരും മറ്റ് 13 സംസ്ഥാനങ്ങളിൽ നിന്നായി 2,125 പേരും അന്താരാഷ്ട്ര പ്രതിനിധികളായി 182 പേരും ഉൾപ്പെടെയാണിത്. തമിഴ്‌നാട് 1,545, ആന്ധ്രപ്രദേശ് 90, തെലുങ്കാന 182, കർണാടക 184, മഹാരാഷ്ട്ര […]
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി : മന്ത്രി പി. രാജീവ്
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണിത്.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവെച്ചവയിൽ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപ കരാറുകൾ നടപ്പിലാക്കപ്പെടുന്നു എന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്. ആദ്യ ഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പിലായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു. […]
അതിരപ്പിള്ളി ഉത്പന്നങ്ങൾ ആഗോള ബ്രാൻഡായി; ആദിവാസി കർഷകർക്ക് നേട്ടം
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയിലൂടെ ആദിവാസി കർഷകർ ഉത്പാദിപ്പിക്കുന്ന തനത് ഉത്പന്നങ്ങളായ കാപ്പി, തേൻ, കുരുമുളക്, കുടംപുളി എന്നിവയ്ക്ക് പ്രിയമേറുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയാണിത്. കാർഷിക വിളകളുടെ വിളവ്യാപനം മുതൽ കാർഷിക ഉത്പന്ന മൂല്യവർദ്ധനവും വിപണനവും വരെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. www.athirappillytribalvalley.com എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന, ദേശീയ തലങ്ങളിലെ വിവിധ എക്‌സിബിഷനുകൾ വഴിയും അതിരപ്പിള്ളി ബ്രാൻഡ് ഉപഭോക്താക്കളിലെത്തുന്നു. […]
ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം : വിക്ടോറിയൻ പാർലമെന്റ് മന്ത്രി വീണ ജോർജിനെ ആദരിച്ചു
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക ആദരവും ലഭിച്ചു. ജൂണ്‍ 19-ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രസിഡന്റ് ഷോണ്‍ ലീന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് മന്ത്രി വീണാ ജോര്‍ജിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുരോഗതിക്കുള്ള ആദരവാണ് മന്ത്രിക്ക് നല്‍കിയത്. മഹാമാരി കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചു. ഒരു […]
വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത്ഗ്ലോബൽ ചെയർമാൻ ജോണികുരുവിള ഉത്ഘാടനം ചെയ്തു .
തിരുവനന്തപുരം : ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഇന്ത്യ റീജിയൻ ചെയർമാൻP.H.കുര്യൻ IAS (Rtd), ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ അനിതാ മോഹൻ,ഇന്ത്യ റീജിയൺ സെക്രട്ടറി രാജു ജോർജ്,ഇന്ത്യ റീജിയൺ മുൻ ജന:സെക്രട്ടറി സാം ജോസഫ്,മുൻ ഇന്ത്യ റീജിയൺ സെക്രട്ടറി തുളസീധരൻ നായർ ട്രാവൻകൂർ പ്രൊവിൻസ് ട്രഷറർ എസ്.സുധീശൻ, കവടി യാർ ചാപ്റ്റർ […]