Flash Story
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു

ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

   ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിൽ നിന്ന് രാജി എഴുതിവാങ്ങി എൻഎസ്എസ് നേതൃത്വം. എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് ആയിരുന്നു മുരാരി ബാബു. നിലവിൽ ഡെപ്യൂട്ടി കമ്മിഷണറും മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആവശ്യപ്രകാരം രാജി എഴുതിവാങ്ങിയത്. ഞായറാഴ്‌ച കരയോഗം ഇത് അംഗീകരിച്ചു. ശബരിമലയിലെ കൊള്ളയുടെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി […]

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍;രഹസ്യകേന്ദ്രത്തിൽ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന. തെളിവുകള്‍ […]

ശബരിമലയിലെ സ്വര്‍ണ മോഷണ കേസ് : തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടക്കും

ശബരിമലയിലെ സ്വര്‍ണ മോഷണ കേസില്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എസ് ഐ ടി രണ്ട് തവണയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്പിയില്‍ നിന്ന് വിവരങ്ങള്‍ തേടി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ എസ്പി അന്വേഷണ സംഘത്തിന് മുന്നില്‍ വച്ചു. തെളിവ് ശേഖരണത്തിൻ്റെ ഭാഗമായാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ഇതിലാണ് സ്മാര്‍ട്ട് […]

ശബരിമല സ്വർണ കൊള്ള; റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

ശബരിമല സ്വർണ മോഷണക്കേസിൽ എഫ്‌ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. പത്തനംതിട്ട റാന്നി കോടതിയിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും സമർപ്പിച്ചത്. പ്രതികൾക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും. ശബരിമലയുടെ പരിധിയിലുള്ള കോടതി ആയതിനാലാണ് റാന്നിയിൽ എഫ് ആർ സമർപ്പിച്ചത്. സ്വർണമോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ രാവിലെ പ്രത്യേക സംഘം പരിശോധന നടത്തി. സ്വർണപ്പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ […]

ശബരിമല സ്വര്‍ണത്തട്ടിപ്പ്; 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍;നിരപരാധിയെന്ന് പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്‌ഐആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അദ്ദേഹത്തിന്‍റെ സുഹൃത്ത് കൽപേഷ് എന്ന ആളാണ് രണ്ടാം പ്രതി. 2019 ലെ ദേവസ്വം കമ്മീഷണറെ […]

ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി!

ശബരിമല സ്വർണ തട്ടിപ്പിൽ കേസിൽ കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് കേസെടുത്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരും പ്രതികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും […]

ശബരിമല സ്വർണ മോഷണത്തിൽ  ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേർ പ്രതികൾ : കേസെടുത്ത് ക്രൈംബ്രാഞ്ച്.

ശബരിമല സ്വർണമോഷണത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ കേസിൽ പ്രതികളാണ്.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് […]

ശബരിമലയിലെ സ്വർണപ്പാളി വിവാദം: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻ്റ് ചെയ്തു

ശബരിമലയിലെ സ്വർണപ്പാളി വിവാദം: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻ്റ് ചെയ്തുതിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന് 2019-ൽ റിപ്പോർട്ട് നൽകിയത് മുരാരി ബാബുവായിരുന്നു. സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ […]

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണ പൂശല്‍ വിവാദം; അന്വേഷണം ശരിയായ ദിശയിലെന്ന് സുകുമാരന്‍ നായര്‍

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണ പൂശല്‍ വിവാദം; അന്വേഷണം ശരിയായ ദിശയിലെന്ന് സുകുമാരന്‍ നായര്‍ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണ പൂശല്‍ വിവാദം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും, കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചതായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.ഒരു സ്വകാര്യ ചാനലിനു നല‍്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കുറ്റവാളികളെ കണ്ടെത്തി നഷ്ടം പരിഹരിക്കണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നല്‍കണം. സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ […]

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ചസ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും.

Back To Top