തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ആയിരം പുസ്തകം വായിച്ച് റെക്കോർഡിട്ട വരദയെന്ന കുട്ടിയ്ക്ക് നൽകിയ ഉറപ്പ് നിറവേറ്റി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും വിളവൂർക്കൽ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ വരദയ്ക്ക് പുസ്കതകങ്ങൾ എത്തിച്ച് നൽകിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ എം.എ യൂസഫലി എത്തിയപ്പോഴാണ് തന്റെ ലൈബ്രറിയിലേക്ക് പുസ്കതങ്ങൾ തരുമോ എന്ന ആഗ്രഹം വരദ പങ്കുവച്ചത്. ചെറിയ പ്രായത്തിൽ തന്നെ വരദ വായിച്ച് തീർത്തത് […]
നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ; മികച്ച ഓഫറുകളോടെ ആനിവേഴ്സറി സെയിൽ
തിരുവനന്തപുരം: അനന്തപുരിയുടെ നെറുകയിലൊരു തിലകക്കുറിയായി മാറിയ തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. നാലാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫർ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്നൈറ്റ് സെയിലുമുണ്ടാകും. ഡിസംബർ 18 മുതൽ 21 വരെയുള്ള […]
ദേശീയ സീനിയർ മിനി ഗോൾഫ് :കേരളത്തിനു മികച്ച നേട്ടം
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന പത്താമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഒരു സ്വർണവും രണ്ടു വെള്ളിയും , നാല് വെങ്കലവും ഉൾപ്പെടെ ആകെ ഏഴു മെഡലുകൾ. പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേയ് വിഭാഗത്തിൽ ഷജീർ മുഹമ്മദിനാണ് സ്വർണം. , ഇതേ വിഭാഗത്തിൽ ശ്രെയസിനു വെള്ളി മെഡലും ലഭിച്ചു. . വനിതാ വിഭാഗം സ്ട്രോക്ക് പ്ലേയ് ഡബിൾസ് വിഭാഗത്തിൽ ആഗ്നസ് , അലീന എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. നാഗ്പൂരിൽ ജൂൺ 26 മുതൽ ജൂൺ […]
