ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ 2025 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ കൈത്തറി തുണിത്തരങ്ങൾക്ക് 20% റിബേറ്റ് പ്രഖ്യാപിച്ചു. റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴി യിലുള്ള കൈത്തറിഭവനിൽ വച്ച് 13.08.2025 ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ബഹു:വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ. രാജീവ് അവർകൾ നിർവ്വഹിച്ചു. പ്രശസ്‌ത പിന്നണി ഗായികയും, സംസ്ഥാന സർക്കാർ പുരസ്ക്‌കാര ജേതാവുമായ ശ്രീമതി. രാജലക്ഷ്‌മി അഭിറാം ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ ഹാൻ്റക്‌സ് അഡ്‌മിനിസ്ട്രേറ്റീവ് […]