Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ 2025 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ കൈത്തറി തുണിത്തരങ്ങൾക്ക് 20% റിബേറ്റ് പ്രഖ്യാപിച്ചു. റിബേറ്റ്‌ വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴി യിലുള്ള കൈത്തറിഭവനിൽ വച്ച് 13.08.2025 ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ബഹു:വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ. രാജീവ് അവർകൾ നിർവ്വഹിച്ചു. പ്രശസ്‌ത പിന്നണി ഗായികയും, സംസ്ഥാന സർക്കാർ പുരസ്ക്‌കാര ജേതാവുമായ ശ്രീമതി. രാജലക്ഷ്‌മി അഭിറാം ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ ഹാൻ്റക്‌സ് അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ ശ്രീ. പി.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൈത്തറി & ടെക്സ്റ്റൈൽസ് ഡയറക്ടറും, മാനേജിംഗ് ഡയറക്‌ടറുമായ ഡോ: ശ്രീ. കെ.എസ്. കൃപകുമാർ, കമ്മിറ്റി അംഗം ശ്രീ. എം.എം. ബഷീർ, സംഘം പ്രതിനിധികൾ, മാർക്കറ്റിംഗ് മാനേജർ ശ്രീ. കെ.അജിത്ത്, ഫൈനാൻസ് മാനേജർ ശ്രീമതി. സുധാദേവി പി.എസ്, അഡ്മിനിസ്ട്രേറ്റീവ് ആഫീസർ(i/c). ശ്രീമതി. അനില,യു എന്നിവർ സന്നിഹിതരായി.

ഓണത്തെ വരവേൽക്കുന്നതിന് അതിവിപുലമായ ശേഖരങ്ങളാണ് ഹാന്റക്സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. കമാൻഡോ ബ്രാൻ്റിലുള്ള അതിനുതന ഡിസൈനു കളിലുള്ള ഷർട്ടുകൾ, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ പുതുപുത്തൻ കോട്ടൺ സാരികൾ, കേരള സാരികൾ, സെറ്റ് മുണ്ടുകൾ, ഡബിൽ വേഷ്ടികൾ, ബെഡ്ഷീറ്റുകൾ, ഫർണിഷിംഗ് തുണിത്തരങ്ങൾ മുതലായവയുടെ വിപുലമായ ശേഖരമാണ് ഹാൻ്റക്‌സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ സർക്കാർ പ്രഖ്യാപിച്ച 20% റിബേറ്റിനു പുറമെ മറ്റനവധി ഓഫറുകളും, കൂടാതെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേഴ് കൾക്ക് 10% അധിക ഡിസ്കൗണ്ടും ഉപഭേക്താക്കൾക്കായി ഹാൻ്റക്‌സ് സജ്ജമാ ക്കിയിട്ടുണ്ട്.

Back To Top
onwin