തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പൈതൃക പഠനത്തിനും വിവരശേഖരണത്തിനും തലസ്ഥാനം കേന്ദ്രമാക്കിയുള്ള കേന്ദ്രം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പൈതൃക കോൺഗ്രസ് ചെയർമാൻ എം.ജി. ശശിഭൂഷൺ അധ്യക്ഷനായി. സംവിധായകൻ ശ്യാമപ്രസാദ്, ചരിത്രകാരൻ ടി.പി.ശങ്കരൻകുട്ടി നായർ, സംവിധായകൻ എസ്.വി. ദീപക്, പ്രതാപ് കിഴക്കേമഠം, സേവ്യർലോപ്പസ്, തണൽക്കൂട്ടം ചെയർമാൻ എസ്.വി.സന്ദീപ്, പ്രസിഡന്റ് സംഗീത് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.സിനിമാ ഡോക്യമെന്ററി ഫെസ്റ്റിവലും ഇതിന്റെ ഭാഗമായി നടന്നു. എൻഎഫ്ഡിസിക്കു വേണ്ടി എസ്.വി. […]
