തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നവംബര്‍ 27ന് എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 1951-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വളര്‍ച്ചയിലും കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും നിര്‍ണായക സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ച ഡോക്ടര്‍മാര്‍ ലോകത്തെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസ, ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് വളര്‍ന്നു. ഈ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എസ്.എ.ടി. […]
ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കാര്‍ഡിയോളജി വിഭാഗത്തില്‍ മൈക്ര എ.വി ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ നടത്തിയ ആദ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അഞ്ചല്‍ സ്വദേശിയായ 74 വയസുള്ള രോഗിയിലാണ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. മികച്ച ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം […]
അതിദാരിദ്ര്യമുക്ത കേരളം: കേരളത്തിന് ഇത് ചരിത്ര മുഹൂര്‍ത്തം :എം.ബി.രാജേഷ്
അതിദാരിദ്ര്യമുക്ത കേരളം: കേരളത്തിന് ഇത് ചരിത്ര മുഹൂര്‍ത്തം :എം.ബി.രാജേഷ്തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാമായി നാളെ പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഈ നേട്ടം ചർച്ച ചെയ്യപ്പെട്ടു. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഗൗരവത്തോടെയാണ് പദ്ധതിയെ കണ്ടത്. നാളെ സർക്കാരിന് മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനത്തിനും അഭിമാന നിമിഷമാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ തദ്ദേശസ്ഥാപനങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചു. എന്നാൽ […]
കേരളയിലുംഎസ്‌എഫ്‌ഐക്ക്‌ചരിത്ര വിജയം
കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് വന്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്‌കൃത സർവകലാശാലാ കോളജുയൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് ഭൂരിപക്ഷം കോളജുകളും എസ്‌എഫ്‌ഐ ഒറ്റക്കു നേടിയത്. തെരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്‌എഫ്‌ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പു നടന്ന കോളജുകളിൽ കെഎസ്‌യു, എബിവിപി കൈവശം വച്ചിരുന്ന യൂണിയണനുകളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ്, കാട്ടാക്കട ക്രൈസ്‌റ്റ് നഗർ,കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, അന്പലപ്പുഴ ഗവ. കോളജ്, […]
കാസർകോടിൻ്റെ ആരോഗ്യ മേഖലയിൽ ഇത് ചരിത്ര നിമിഷം; മന്ത്രി വീണ ജോർജ്ജ്
ഗവ.മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ, മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങും കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളെജിൽപുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. […]
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ
ലിവര്‍പൂള്‍: ബോക്‌സിങ്ങിൽ ഇന്ത്യയിൽ നിന്ന് വീണ്ടും ലോക ജേതാവ്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഫൈനലിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ആണ് ജെയ്‌സ്‌മിൻ ലംബോറിയയുടെ നേട്ടം. പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. മലയാളിയായ ഡി.ചന്ദ്രലാൽ ആണ് ഇന്ത്യൻ വനിത ടീമിന്‍റെ പരിശീലകൻ. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകൾ ഉറപ്പിക്കാൻ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്.

