ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിലെത്തിക്കുന്ന കേരളീയര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ കേരളത്തിലെ എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ദൗത്യ സംഘം കൈക്കൊണ്ടത്. കേരളത്തിലേക്ക് പോകുന്നതിനുള്ള വിമാനയാത്രാ […]
സൊലസ് ആസ്ഥാനമന്ദിരവും ഷോർട്ട് സ്റ്റേ ഹോമും ഉദ്ഘാടനം ചെയതു
തിരുവനന്തപുരം: 18 വയസിനു താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും ചികിത്സ – ഭക്ഷണ – താമസ സൗകര്യം ഒരുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സൊലസിൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്തു.തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്തിര തിരുനാൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിലിരിക്കുന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യമായി താമസവും ഭക്ഷണവും മരുന്നും യാത്രാ സൗകര്യവും ഒരുക്കുന്നതിനാണ് ഷോർട്ട് സ്റ്റേ ഹോം […]