Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

വിഎ സിനു അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്.

വിഎ സിനു അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആര്‍ത്തലമ്പിയെത്തുകയാണ് ജനം. വിഎസിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചിട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടു. 12.15നാണ് വിലാപ യാത്ര വേലിക്കകത്ത് വീട്ടില്‍ എത്തിയത്. ഇനി വരുന്നവര്‍ നേരെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എന്ന അനൗണ്‍സ്‌മെന്റ് പല തവണയായി മുഴങ്ങുന്നുണ്ട്. ക്യൂ വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്. പുറത്ത് നിന്ന് വാഹനങ്ങളില്‍ വന്നവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് പോകണമെന്ന് എച്ച്. സലാം എംഎല്‍എ അടക്കം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ദേശം […]

കാണാതായ ഗുരുവായൂർ സ്വദേശിയായ ജവാന്റെ വീട്ടിൽ എൻ.കെ അക്ബർ എംഎൽഎ സന്ദർശനം നടത്തി

പൂനെയിൽ നിന്നും ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിന്റെ വീട്ടിൽ എൻ.കെ അക്ബർ എം.എൽ.എ സന്ദർശനം നടത്തി. ഫർസീൻ ഗഫൂറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നേരത്തെ എംഎൽഎക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി കൈമാറിയിട്ടുണ്ട്. ജൂലൈ പത്തിനാണ് ഫർസീൻ അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്.

കരമന വീടിനുള്ളിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി : മൃതദ്ദേഹത്തിന് മൂന്നു ദിവസം പഴക്കം

കരമന TCRWA 88,തെലുങ്ക് ചെട്ടി തെരുവിൽ R. ശശി (60) ആണ് മരണപ്പെട്ടത്.വീടിനുള്ളിൽ മരിച്ച നിലയിൽ ആണ് കാണപ്പെട്ടത്.മൃതശരീരത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്.ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.കരമന പോലീസ് സ്ഥലത്ത് എത്തി.നാളെ ഫോറൻസി ഡിപ്പാർട്ടിൻ്റെ പരിശോധന നടത്തുവാനും, ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുകൾക്ക് വിട്ടുകൊടുക്കും.മകൻ ഹരികൃഷ്ണൻ

മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം:

ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ മിനിട്‌സിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പരിപാടി […]

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ ( 14) നെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. അതേസമയം പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ […]

എല്ലാവര്‍ക്കും ഭൂമിയും, വീടും സര്‍ക്കാര്‍ ലക്ഷ്യം;ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യും:മുഖ്യമന്ത്രി പിണറായി വിജയന്‍

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടയവിതരണത്തിന്റെസംസ്ഥാന ഉദ്‌ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന 2016മുതൽ ജനങ്ങൾക്ക്‌ നൽകിയ ഉറപ്പ്‌ ഓരോന്നായി പാലിക്കുകയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അഞ്ചുവർഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാർ കഴിഞ്ഞ മൂന്നുവർഷം 1,80,887 പട്ടയങ്ങളും ഈ വർഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്‌തു. നാലുലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഭൂമിയുടെ അവകാശികളാണ്‌. ഒരുവർഷത്തിനകം […]

പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ

കോഴിക്കോട് : പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥലം കൗൺസില‍ർ ആരോപിച്ചു.കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഭവത്തിലാണ് ഇയാളെ  പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിൻ്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ […]

Back To Top