ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ, സാധുവായ പാസില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന നിരവധി ലോറികൾ ശ്രദ്ധയിൽപ്പെട്ടു. ക്വാറിയിൽ ശരിയായ തൂക്കം അളവ് തൂക്ക സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ […]

