കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്ന ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ജൂലൈ 15 (ചൊവ്വാഴ്‌ച) വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. കെ.എസ്.ആർ.ടി.സി. ബഡ്‌ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗര കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച 2 ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയതിനെത്തുടർന്നാണ് വ്യവസായ തലസ്ഥാന നഗരിയിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ടി ജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. […]
തിരുവനന്തപുരത്ത് പൂജപ്പുരയിൽ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം, മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും തിരുവനന്തപുരത്ത് പൂജപ്പുരയില്‍ വനിത ശിശു വകുപ്പ് കോംപ്ലക്‌സിനകത്ത് നിര്‍മ്മിച്ച പുതിയ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് […]
കെ പി ഒ എ പൊതുസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടപിനം നിർവഹിക്കും
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ പി ഓ എ സംസ്ഥാന പ്രസിഡണ്ട് ആ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ, വി ജോയ് എം എൽ എ, ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് ഐ പി എസ്, […]
കളമശേരിയില്‍ കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം, ബിപിസിഎല്‍ ഹെഡ് റീറ്റെയ്ല്‍ സൗത്ത് രവി ആര്‍ സഹായ്, […]