Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ പി ഓ എ സംസ്ഥാന പ്രസിഡണ്ട് ആ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ, വി ജോയ് എം എൽ എ, ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ്‌ ഐ പി എസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എ ഡി ജി പി എച്ച് വെങ്കിടേഷ് ഐ പി എസ്, എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ്, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐ പി എസ്, കെ പി എസ് ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി വി സുഗതൻ, കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ എന്നിവർ പങ്കെടുക്കും. കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എസ് എസ് ജയകുമാർ നന്ദിയും രേഖപ്പെടുത്തും.

രാവിലെ 9. 30ന് ആരംഭിക്കുന്ന യാത്രയയപ്പ് സമ്മേളനം എ ഡി ജി പി പി വിജയൻ ഐ പി എസ് ഉദ്ഘാടനം ചെയ്യും.കെ പി ഒ എ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യാത്രയയപ്പ് സമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ്, കെ പി ഒ എ മുൻ സംസ്ഥാന പ്രസിഡന്റ് ഡി കെ പൃഥ്വിരാജ്, കെ പി എ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി പി എന്നിവർ സംസാരിക്കും.കെ പി ഒ എ സംസ്ഥാന ട്രഷറർ വി ചന്ദ്രശേഖരൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ ഷമീമോൾ നന്ദിയും രേഖപ്പെടുത്തും.

രാവിലെ 11 മണിക്ക് നിയമ നിർവഹണം- മാധ്യമങ്ങൾ,പോലീസ് എന്ന വിഷയത്തിൽ മനോരമ ന്യൂസ് ന്യൂസ്ഡയറക്ടർ ജോണി ലൂക്കോസ് സംസാരിക്കും.

11.30 മണിക്ക് ഭരണഘടന, ഫെഡറലിസം, പോലീസ് എന്ന വിഷയത്തിൽ അഡ്വ ഹരീഷ് വാസുദേവൻ സംസാരിക്കും.

12 മണിക്ക് നവകേരളം: വികസനം,പോലീസ് എന്ന വിഷയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സംസാരിക്കും.

ഉച്ചയ്ക്ക് 12.30 മണിക്ക് നാളെയുടെ പോലീസ്: കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ തൃശ്ശൂർ റെയിഞ്ച് ഡീ ഐ ജി ഹരിശങ്കർ ഐപിഎസ് സംസാരിക്കും.

ഉച്ചയ്ക്ക് 1.30 മണിക്ക് ഡോ. സജിത്ത് ഏവൂരേത്തിന്റെ പാട്ട് വഴിയോരം ഗാന പരിപാടി ഉണ്ടായിരിക്കും.

Back To Top