വയനാട് മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ വടകര സ്വദേശി സൽമാൻ വടക്കൻ കേരളത്തിലെ പൊലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു. കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ മൂന്നംഗ സംഘം […]
ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്നു സൂചന :
ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും […]
പാക്ക് സേനയിൽ കലാപം തുടങ്ങിയതായി സൂചന:
പാകിസ്ഥാൻ സേനയിൽ കലാപം തുടങ്ങിയതായി സൂചന. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, കരസേനാ മേധാവി ജനറൽ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. ഈ നീക്കം സ്ഥിരീകരിച്ചാൽ, പാകിസ്ഥാൻ സൈന്യത്തിൻ്റെ ഉന്നത തലങ്ങളിൽ അഭൂതപൂർവമായ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നുണ്ടെന്നാണ് വ്യക്തമാവുന്നത്. അതേ സമയം, പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ആഭ്യന്തര കലാപം ശക്തമായിരിക്കുകയാണ്. ഇന്ന് കാലത്ത് ബലുച് ലിബറേഷൻ ആർമിയുടെ ലാൻ്റ് മൈൻ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു.ബിഎൽഎയുടെ […]

