Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചുള്ള വിവരങ്ങൾ

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.

എസ് ബീനാമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക് കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു. ലേബർ പബ്ലിസിറ്റി ഓഫീസർ, അസി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ, അസി. ലേബർ പബ്ലിസിറ്റി ഓഫീസർ, തിരുവനന്തപുരം ജില്ലാ അസി ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തമാറ്റിക്‌സിൽ ബിരുദവും ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിംഗ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയും ഐ ഐ […]

വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 425 കോടി രൂപ പാരിതോഷികം:അമേരിക്ക

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ഇരട്ടിയായി പ്രഖ്യാപിച്ച് അമേരിക്ക. 50 മില്യൺ ഡോളർ(425 കോടി രൂപ) പാരിതോഷികം നൽകുമെന്നാണ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചത്. മഡൂറോ മയക്കുമരുന്ന് കടത്തുകാരനാണെന്നും ഭീകരസംഘടനകളുമായി ബന്ധമുള്ള ആളാണെന്നും ആരോപിച്ചാണ് നടപടി. വെനസ്വേലയിൽ മഡൂറോയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതുമുതൽ സമ്മർദത്തിലാക്കാൻ നിരന്തരം അമേരിക്ക ശ്രമിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് ആദ്യം പ്രസിഡന്റായ സമയത്തും മഡൂറോയ്ക്കും […]

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇസ്‌ലാമാബാദ്: അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 32കാരിയായ നടിയുടെ മൃതദേഹം അഴുകുന്നതിന്റെ അവസാനത്തെ ഘട്ടങ്ങളിലായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചു. പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്തവിധത്തിലായി. മുഖഘടനകൾ തിരിച്ചറിയാൻ സാധിക്കാത്ത വിധമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ പേശികലകൾ പൂർണമായും ഇല്ലാതായ നിലയിലായിരുന്നു. സ്‌പർശിക്കുമ്പോൾ അസ്ഥികൾ ശിഥിലമാകുന്ന അവസ്ഥ. ‘ഓട്ടോലൈസിസ്’ മൂലം തലച്ചോറിലെ ദ്രവ്യം പൂർണമായും വിഘടിക്കുകയും ആന്തരികാവയവങ്ങൾ കറുത്ത നിറത്തിലാവുകയും ചെയ്തു. സന്ധികളിലെ […]

Back To Top