അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിന് ശേഷം ദേശീയപാത കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് ട്വന്റി ഫോറിനോട്. സർക്കാർ സഹായം ഇതുവരെ ലഭിച്ചിട്ടില്ല. ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകിയിട്ടുണ്ട് വേണ്ട നടപടി ക്രമങ്ങൾ അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് മന്ത്രി പറഞ്ഞതായും സന്ദീപ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മന്ത്രി സന്ധ്യയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. സന്ധ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കാലിൽ രക്തയോട്ടം നിലച്ചിരുന്നു അതുകൊണ്ടാണ് ഇടത് കാൽ […]
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 ൽ അധികം പേർ കൊല്ലപ്പെട്ടു, ആയിരത്തോളം പേർക്ക് പരുക്കേറ്റു
അഫ്ഗാനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 ൽ അധികം പേർ കൊല്ലപ്പെട്ടതായും ആയിരത്തോളം പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ 160 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. പാകിസ്ഥാൻ, വടക്കേ ഇന്ത്യ എന്നിവയുൾപ്പെടെ മേഖലയിലെ വലിയ ഭാഗങ്ങളിൽ ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി – എൻസിആറിലെയും മറ്റ് നഗരങ്ങളിലെയും […]
തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു 17 പേര്‍ക്ക് പരുക്കേറ്റു.
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര ഭാഗത്തുവച്ചാണ് ബസ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍- കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.
കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്:
കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. പാലപ്പുഴ – പെരുമ്പുന്ന മലയോര ഹൈവേയിലാണ് സംഭവം. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞത്. പിന്നീട് ശബ്‍ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. […]
നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്
കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.

