ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൽ സ്പൈഡർമാന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ആണ് താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റത്. ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റിരുന്നു.
റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നടൻ അജിത്ത് രക്ഷപെട്ടത് തലനാരിഴക്ക്
റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നടൻ അജിത്ത് രക്ഷപെട്ടത് തലനാരിഴക്ക് റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ നടൻ അജിത്ത് തലനാരിഴക്കാണ് രക്ഷപെട്ടത് . ഇറ്റലിയിൽ നടന്ന ജിടി 4 യൂറോപ്യൻ സീരീസിൽ വെച്ചായിരുന്നു സംഭവം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജിടി 4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം. അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.