കൊച്ചി: ബി.ജെ.പി നേതൃയോഗത്തിലേക്ക് വി.മുരളീധരനും കെ.സുരേന്ദ്രനും ക്ഷണമില്ല. ഇവർക്കൊപ്പം സി.കെ പത്മനാഭനേയും യോഗത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ, മുൻ സംസ്ഥാന അധ്യക്ഷൻമാരെ എന്തിന് ഒഴിവാക്കിയെന്നതിൽ വിശദീകരണവുമായി എം.ടി രമേശ് രംഗത്തെത്തി. ജില്ലാതലനേതാക്കളുടെ ഒരു യോഗമാണ് നടന്നതെന്നും അതിനാലാണ് സുരേന്ദ്രനേയും വി.മുരളീധരനേയും വിളിക്കാതിരുന്നതെന്നുമാണ് രമേശിന്റെ വിശദീകരണം. എന്നാൽ, എന്തുകൊണ്ടാണ് കൃഷ്ണദാസിനെ യോഗത്തിന് ക്ഷണിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം എൻ.ഡി.എ നേതാവാണെന്ന വിശദീകരണമാണ് എം.ടി രമേശ് നൽകിയത്. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ […]