കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നീട് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രാഷ്ട്രപതി നാലുദിവസം കേരളത്തിൽ
ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും. ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്. 21 ചൊവ്വഉച്ചയ്ക്ക് 2.30: ഡൽഹിയിൽനിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിനു ശേഷം റോഡ് മാർഗം രാജ്ഭവനിൽ അത്താഴം, വിശ്രമം. 22 ബുധൻരാവിലെ 9.25ന് ഹെലികോപ്റ്ററിൽ […]
കേരളയിലുംഎസ്എഫ്ഐക്ക്ചരിത്ര വിജയം
കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വന്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്കൃത സർവകലാശാലാ കോളജുയൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് ഭൂരിപക്ഷം കോളജുകളും എസ്എഫ്ഐ ഒറ്റക്കു നേടിയത്. തെരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്എഫ്ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പു നടന്ന കോളജുകളിൽ കെഎസ്യു, എബിവിപി കൈവശം വച്ചിരുന്ന യൂണിയണനുകളും എസ്എഫ്ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ്, കാട്ടാക്കട ക്രൈസ്റ്റ് നഗർ,കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, അന്പലപ്പുഴ ഗവ. കോളജ്, […]
ആൾ ഇന്ത്യ പിക്കിൾ ബോൾ 10-മത് നാഷണൽ ചാമ്പ്യൻഷിപ്പിന് കേരളം തയ്യാറെടുക്കുന്നു :
ആൾ ഇന്ത്യാ പിക്കിൾ ബോൾ അസോസിനേഷൻ (AIIFA) ജമ്മുവിൽ സംഘടിപ്പിച്ച സതാമത് നാഷണൽ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചു 10- പുരുഷ സിഹിൽസിൽ സ്വർണം വെങ്കല മെഡലുകൾക്ക് പുറമെ, ശ്രം പുരുഷ ഡബിൾസിൽ വെരല ലും കേരളം നേടി -പുരുഷ ഡബിൾസിൽ കാണികളെ ഒന്നടങ്കം ഇളക്കിമറിച്ച ആവേശകരമായ മത്സരത്തിലാണ് കേരളം വെള്ളി മെഡൽ നേടിയത് ഈ മെഡൽ നേട്ടങ്ങൾ കേരള ടീമിനെ സീനിയർ വിഭാഗത്തിൽ ഓവറോർ മൂന്നാം സ്ഥാന ട്രോഫിക്കും അർഹമാക്കി അഖിലേന്ത്യാ […]
കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു
തിരുവനന്തപുരം, ഒക്ടോബർ 8 , 2025: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്.ബുധനാഴ്ച രാവിലെ […]
കേരള ബ്യൂട്ടിഷൻ അസോസിയേഷൻ 17-മത് സംസ്ഥാന സമ്മേളനം :
കേരള ബ്യൂട്ടിഷൻ അസോസിയേഷൻ 17- മത് സംസ്ഥാന സമ്മേളനം 7-10-2025 തിരുവനന്തപുരം കെ എസ് റ്റി എ ഹാളിൽ വച്ചു നടന്നു.ഉദ്ഘാടനം ബഹു : മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അഡ്വ: സി എസ്. സുജാത അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സഖാക്കൾ കെ എൻ ഗോപിനാഥ്, വൃന്ദ,, ആര്യനാട് മോഹൻ, ഷേർളി സജി തുടങ്ങിയവർ പങ്കെടുത്തു.
ടിജെഎസ് ജോർജിൻറെ വേർപാടിൽ കേരള മീഡിയ അക്കാഡമിയുടെ അനുശോചനം
ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ സ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നതെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്.ഭരണകൂട അഴിമതിക്കും അനീതിക്കും എതിരെ ധീരമായി പോരാടിയ ചരിത്രത്തിനു ഉടമയാണ് .ബീഹാറിലെ അഴിമതിഭരണത്തിനെതിരെ സെർച്ച് ലൈറ്റിനെ തീപ്പന്തമാക്കിയപ്പോൾ പത്രാധിപരായിരുന്ന ടി ജെ എസിനെ സർക്കാർ ജയിലിൽ അടച്ചു. അന്ന് അദ്ദേഹത്തിന് വേണ്ടി നിയമ പോരാട്ടം […]
കേരളത്തിൽ മാത്രം അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങൾ
ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ വൻ രാജ്യാന്തര മോഷണസംഘം; കേരളത്തിൽ മാത്രം അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങൾഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘം. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ […]
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജം
തിരുവനന്തപുരം: മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജി.സി.ഡി.എ. ചെയര്മാന് കെ. ചന്ദ്രന് പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. വൃത്തിയുള്ള, മനോഹരമായ […]
കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആദ്യ പതിപ്പ് ഒക്ടോബറിൽ വർക്കലയിൽ സംഘടിപ്പിക്കും
ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ ഫെസ്റ്റിവൽ നടക്കും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി […]