Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

തൊഴിലാളികളെ ദ്രോഹിക്കുന്നതിലും പാവപ്പെട്ടവരുടെ ദുരിതം വർദ്ധിപ്പിച്ച് ആസ്വദിക്കുന്നതിലും ഭരണകൂട ഭീകരത വർദ്ധിക്കുകയാണെന്നും ഇതിനെതിരായിട്ടുള്ള പോരട്ടത്തിൻ്റെ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും
മുൻ കെ പി സിസി പ്രസിഡൻ്റ് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.
യുഎസ് – ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ കാർഷിക സമൂഹത്തിന്
വൻതിരിച്ചടിയാണെന്നും കർഷക സമരം നടത്തിയ ഇന്ത്യൻ കാർഷിക സമൂഹത്തിനോടുള്ള വെല്ലു വിളി കൂടിയായി ഇതിനെ കാണക്കാക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഐഎൻടിയുസി നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ജില്ലാതല പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ആർ.എം.എസ്സിനു മുന്നിൽ നടന്നപൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

കേന്ദ്ര- കേരള സർക്കാരുകളുടെ
തൊഴിലാളി ദ്രോഹ നടപടികൾ തുടർന്നാൽ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്നും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഐ എൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.

ഐ എൻ ടി യു സി ദേശീയ സെക്രട്ടറിമാരായ വി.ആർ. പ്രാപൻ, വി.ജെ. ജോസഫ്,
സംസ്ഥാന വൈസ് പ്രസിഡൻ്റ്
ജെ. സതികുമാരി , ജി. മാഹീൻ അബൂ ബേക്കർ (എസ്.ടി.യു) എ. ജ്യോതിഷ് കുമാർ (എച്ച്.എം.എസ്സ്) ആനയറരമേശ്
( റ്റി.യു.സി.സി ) കെ. എം. അബ്ദുൽ സലാം, എസ്. എസ്. സജികുമാരി,
എം. എസ്. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
പള്ളിക്കൽ നിസ്സാർ, ജി.ആർ. അജിത്,
അഡ്വ . കല്ലറ ബാലചന്ദ്രൻ, അരുവിയോട് സുരേന്ദ്രൻ, എ. നൗഷാദ് ഖാൻ,
നെയ്യാറ്റിൻകര സുഭാഷ്, യു. പ്രതീപ് ,
വള്ളക്കടവ് ഷമീർ, എം. ജെ. തോമസ്സ്
തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം . അടിക്കുറിപ്പ്:
ദേശീയ പണിമുടക്കിനോടനുബന്ധിച്ച്
ഐ എൻ ടി യു സി നേതൃത്വത്തിലുള്ള യുഡിറ്റിഎഫ് തലസ്ഥാനത്ത് നടത്തിയ പ്രകടനവും പൊതുസമ്മേളനവും മുൻ കെ പി സി സി പ്രസിഡൻ്റ്
കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ, വി.ആർ പ്രതാപൻ തുടങ്ങിയവർ സമീപം.

Back To Top
onwin