Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക, കാനഡ, തുടങ്ങിയ വികസിത രാജ്യങ്ങളില്‍ എസ്.എം.എ. രോഗ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി വിലയിരുത്തിയിട്ടുള്ള പ്രീ സിംപ്റ്റമാറ്റിക് (Pre symptomatic) ചികിത്സയാണ് കേരളത്തിലും വിജയകരമായി നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ രണ്ടാമത്തെ കുഞ്ഞിനാണ് വിലപിടിപ്പുള്ള റിസ്ഡിപ്ലം മരുന്ന് സൗജന്യമായി നല്‍കി ചികിത്സ നടത്തിയത്. രാജ്യത്തിന് മാതൃകയായി […]

24 മണിക്കൂറിനുള്ളിൽ കേരളത്തില്‍ അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത്

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് […]

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍,രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകള്‍, 24 മണിക്കൂറിനിടെ മൂന്ന് മരണം

രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. 144 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 1950 ആയി. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്. 5 […]

കേരളത്തിൽ വീണ്ടും കോവിഡ് :

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു.1400 കോവിഡ് കേസുകളാണ് കേരളത്തിൽ നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസവും ചികിത്സയിൽ ഇരുന്ന 54  കാരൻ മരിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്.

കേരള തീരത്തെ കപ്പല്‍ അപകടം: വിദഗ്ധരുടെ യോഗം ചേര്‍ന്നു; പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം […]

പടിഞ്ഞാറൻ കാറ്റ് അടുത്ത 5 ദിവസം കേരളത്തിന് മുകളിൽ ശക്തമാകും;മെയ് 30 വരെ അതിശക്ത മഴയ്ക്കും സാധ്യത

തിരുവനന്തപുരം: അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 28 മുതൽ 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ, അതിശക്തമായ മഴയ്ക്ക് സാധ്യത […]

കേരളത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് ; ഒമ്പത് നദികൾ കര കവിഞ്ഞ് ഒഴുകുന്നു, നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ […]

കേരളത്തിന്റെ തനതു വരുമാനം അടുത്ത വര്‍ഷം ഒരു ലക്ഷം കോടിക്ക് മുകളിലെത്തുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ തനതു വരുമാനം അടുത്ത വര്‍ഷം ഒരു ട്രില്യണ് മുകളിലെത്തുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി ‑നികുതിയേതര വരുമാനങ്ങളുടെ ആകെത്തുക 54,000 കോടി രൂപയാണെങ്കില്‍ ഈ കഴിഞ വര്‍ഷം അത് 95,000 കോടി രൂപയായിരുന്നുവെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു .അടുത്തവർഷം അത് വൺ ട്രില്യൺ മാർക്ക് കടന്ന് ഒരു ലക്ഷത്തി അയ്യായിരം കോടിയിലേയ്ക്ക് കടക്കുമെന്നും ധനകാര്യമന്ത്രി എന്നനിലയിൽ അഭിമാനത്തോടെയാണ് താനിത് പറയുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനമന്ത്രിസഭയുടെ […]

നാടിന്റെ അഭിമാനമുഹൂര്‍ത്തം, കേരളത്തിന്റെ സ്വപ്‌ന സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്ന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭമാണിത്. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ […]

കേരള കലസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമ്മേളനവും തൂവൽ തൂലിക സർഗ്ഗ ദീപ്തിയും

തിരുവനന്തപുരം : കേരള കല സാഹിത്യ വേദി ജില്ല സമ്മേളനവും തൂവൽ തൂലിക മഹാസംഗമ സർഗ്ഗദീപ്തി ഉദ്ഘടനവും  ഏപ്രിൽ 28 തിങ്കളാഴ്ച വഴുതക്കാട് വിമൻസ് കോളേജിൽ വച്ചു നടന്നു. തൂവൽ തൂലിക ഉദ്ഘാടനം പത്മശ്രീ മധു സർ നിർവഹിച്ചു. തുടർന്ന് കവിയരങ്ങ് ഉദ്ഘാടനം മനോജ്‌ സുമംഗലി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ പ്രേകുമാർ, മലയാള മിഷൻ ചെയർമാൻ ശ്രീ മുരുകൻ കാട്ടാക്കട തുടങ്ങി പ്രമുഖവ്യക്തികളും പങ്കെടുത്തു. ശ്രീമതി നിഷാകുമാരി അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി ശ്രീജ […]

Back To Top