സാധാരണഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് ഒരു ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ഒരു വർഷത്തിൽ 12 കറുത്തവാവുകളാണ്(അമാവാസി).അതിൽ മൂന്നെണ്ണം വളരെ പ്രധാനപ്പെട്ട കറുത്തവാവുകളാണ്. തുലാം, കുംഭം, കർക്കിടകം എന്നീ മാസങ്ങളിലേതാണവ. മലയാള മാസങ്ങളിൽ തുലാമാസത്തിലെ കറുത്തവാവ് ദിവസം സങ്കൽപ്പപ്രകാരം ഭൂലോകം അന്ന് […]