Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.


സാധാരണഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് ഒരു ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു.

ഒരു വർഷത്തിൽ 12 കറുത്തവാവുകളാണ്(അമാവാസി).
അതിൽ മൂന്നെണ്ണം വളരെ പ്രധാനപ്പെട്ട കറുത്തവാവുകളാണ്. തുലാം, കുംഭം, കർക്കിടകം എന്നീ മാസങ്ങളിലേതാണവ.

മലയാള മാസങ്ങളിൽ തുലാമാസത്തിലെ കറുത്തവാവ് ദിവസം സങ്കൽപ്പപ്രകാരം ഭൂലോകം അന്ന് പിതൃലോകത്തിന് വളരെ അരികിലെത്തുമെന്നാണ് പറയപ്പെടുന്നത്. മരിച്ചുപോയ പിതൃക്കൾ പെട്ടെന്ന് വന്ന് നമ്മുടെ പിതൃബലി ഏറ്റുവാങ്ങി അനുഗ്രഹം ചൊരിയുമത്രേ!

അടുത്തത് കുംഭമാസത്തിലെ കറുത്തവാവ്. ഈരേഴ് പതിനാല് ലോകത്തേയും രക്ഷിക്കാൻ കാളകൂട വിഷം കുടിച്ച് മയങ്ങിക്കിടക്കുന്ന ശ്രീപരമശിവനെ രക്ഷിക്കാൻ വേണ്ടി പഞ്ചാക്ഷരീമന്ത്രം അഖണ്ഡനാമജപമായി നടത്തുന്ന ശിവരാത്രി.

രാത്രിയിൽ മനുഷ്യരുടെ കൂടെ ദേവന്മാർ, യക്ഷന്മാർ, കിന്നരന്മാർ, നമ്മുടെ പിതൃക്കൾ മുതലായ ഈരേഴുപതിനാല് ലോകത്തിൽ നിന്നുമുള്ളവർ ഭൂമിയിൽനിന്ന് ഈ നാമജപത്തിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം! മയക്കത്തിൽ നിന്നും ഉണർന്ന് കൈലാസത്തിലേയ്ക്ക് ദേവന്മാരും യക്ഷകിന്നരന്മാരും തിരിച്ചുപോകും.
എന്നാൽ പിതൃക്കൾ മാത്രം ഭൂമിയിൽ തങ്ങുമത്രെ! നമ്മൾ ജനിപ്പിച്ച് വളർത്തിയ മക്കൾ ബലിയിടാൻ വരുമെന്ന് ആശിച്ച് കാത്തിരിക്കുമത്രേ. വന്നവർ ബലിയൂട്ടി തിരിച്ചുപോകും.ബലിയിടാൻ വരാത്തവരുടെ പിതൃക്കളുടെ ദുഃഖം ജീവിച്ചിരിക്കുന്നവർക്ക് മാനസികമാരും ശാരീരികമായും രോഗമായി മാറുമെന്നും പറയപ്പെടുന്നു.

കർക്കിടകവാവിന് മുഴുവൻ ഹൈന്ദവ വിശ്വാസികളും അവരവരുടെ വീടുകളിൽ ബലിച്ചടങ്ങുകൾ നടത്തി നമ്മുടെ ആചാരാനുഷ്‌ഠാനങ്ങളെ, സംസ്ക്കാരത്തെ കെടാത്ത ഒരു യാഗാഗ്നിയായി പ്രോജ്ജ്വലിപ്പിക്കും.

അഥവാ, ഏതെങ്കിലും കാരണവശാൽ പിതൃബലിയൂട്ടാൻ സാധിക്കാതെ വന്നാൽ അന്നേദിവസം സമീപത്തുള്ള ശിവക്ഷേത്രത്തിൽ തിലഹോമം നടത്തിയാലും മതി.

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Back To Top