കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (നാലാം പതിപ്പ്) നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തുന്നവർക്ക് വായനയുടെ വിരുന്നിനൊപ്പം രുചിയുടെ വസന്തമൊരുക്കി വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ. ഫുഡ് കോർട്ടിൽ അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി ചിക്കനും ഊരുകാപ്പിയും മുളയരി പായസവും ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന പ്രധാന ഇനങ്ങളിൽ പെടുന്നു. ഇതുകൂടാതെ പഴംപൊരി-ബീഫ്, പാലപ്പം-താറാവ് മപ്പാസ്, ബട്ടുര-ചിക്കൻ-കുറുമ തുടങ്ങിയ കോമ്പോകളും തലശ്ശേരി ദം ബിരിയാണിയും മലപ്പുറം കല്യാണ ബിരിയാണിയും സ്റ്റാളുകളിൽ ലഭ്യമാണ്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള തനത് വിഭവങ്ങൾ ഇത്തവണ മേളയിലെ പ്രധാന ആകർഷണമാണ്. എറണാകുളം, […]
അറിവിന്റെ ജനാധിപത്യം ആഘോഷമാക്കാൻ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ്
നിയമസഭ. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പിൽ തയ്യാറാകുന്നത്.തസ്ലിമ നസ്രിൻ, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് ദേശീയ- അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട ധാരാളം എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടിൾ പുസ്തകോത്സവത്തെ […]
