Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (നാലാം പതിപ്പ്)

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തുന്നവർക്ക് വായനയുടെ വിരുന്നിനൊപ്പം രുചിയുടെ വസന്തമൊരുക്കി വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ.

ഫുഡ് കോർട്ടിൽ അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി ചിക്കനും ഊരുകാപ്പിയും മുളയരി പായസവും ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന പ്രധാന ഇനങ്ങളിൽ പെടുന്നു. ഇതുകൂടാതെ പഴംപൊരി-ബീഫ്, പാലപ്പം-താറാവ് മപ്പാസ്, ബട്ടുര-ചിക്കൻ-കുറുമ തുടങ്ങിയ കോമ്പോകളും തലശ്ശേരി ദം ബിരിയാണിയും മലപ്പുറം കല്യാണ ബിരിയാണിയും സ്റ്റാളുകളിൽ ലഭ്യമാണ്.

കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള തനത് വിഭവങ്ങൾ ഇത്തവണ മേളയിലെ പ്രധാന ആകർഷണമാണ്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളാണ് രുചിക്കൂട്ടുകളുമായി എത്തിയിരിക്കുന്നത്.
പായസപ്രേമികൾക്കായി എറണാകുളത്ത് നിന്നുള്ള കുടുംബശ്രീ യൂണിറ്റ് തയ്യാറാക്കുന്ന പഞ്ചനക്ഷത്ര പായസവും സേമിയ ഫ്രൂട്ട്സ് പായസവും മേളയ്ക്ക് മധുരം പകരുന്നു.

അവിൽ മിൽക്കിലെ വൈവിധ്യങ്ങളുമായി ‘മൗസിയുടെ’ സ്റ്റാളും മേളയിൽ സജീവമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ളവർക്കായി ഷുഗര്‍ ഫ്രീ അവില്‍ മില്‍ക്ക് ഇവിടെ ലഭ്യമാണ്. മൽഗോവ, ഫ്രൂട്ട് നട്ട്, റോയൽ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ അവിൽ മിൽക്ക് ഇനങ്ങൾ.
ദാഹമകറ്റാൻ പലതരത്തിലുള്ള കരിമ്പിൻ ജ്യൂസുകളും കുട്ടികൾക്കായി വിവിധ ഫ്ളേവറുകളിലുള്ള ക്രിസ്പി പൊട്ടാറ്റോ ട്വിസ്റ്ററുകളും ഇവിടെ ലഭ്യമാണ്.

ആകെ 15 ഫുഡ്‌ സ്റ്റാളുകളാണ് പുസ്തകോത്സവ നഗരിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പുസ്തകങ്ങൾ തേടിയെത്തുന്നവർ ഫുഡ് കോർട്ടിലേക്കും ഒഴുകിയെത്തുകയാണ്.

Back To Top
onwin