കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരാണ് കവർച്ചക്കിരയായത്. പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം പ്രതി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷം ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചായിരുന്നു കവർച്ച. ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈയിൽ നിന്നാണ് പണമടങ്ങിയ ബാഗ് കവർന്നത്. ഷിബിൻ ലാൽ എന്ന […]
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഇന്നലെ പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയര്‍ന്നതുമായ സംഭവത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചു. ഗ്രൗണ്ട് ഫ്‌ളോറില്‍ ഭാഗീകമായും മറ്റ് 6 നിലകളിലും പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാനം കൂടിയാണിത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സ്ഥാപിച്ചിരുന്ന എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. 2026 ഒക്ടോബര്‍ മാസം […]
കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊട്ടിത്തെറി, മൂന്ന് പേരുടെ മരണത്തിൽ കേസെടുത്തു.
അതേസമയം മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തിലാണ് വയനാട് സ്വദേശിയായ നസീറ മരിച്ചതെന്ന ആരോപണവുമായി സഹോദരന്‍ യൂസഫലി രംഗത്തെത്തി. ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടാണ് നസീറയുടെ കുടുംബത്തിന്റെ പ്രതികരണം. വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് സഹോദരി മരിക്കാന്‍ കാരണമായതെന്നും യൂസഫലി പ്രതികരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നുവെന്നും നസീറയുടെ മകളുടെ ഭര്‍ത്താവ് നൈസല്‍ പറഞ്ഞു.

