തിരുവനന്തപുരം: കേരള സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം നടന്നത്. യോഗം തുടങ്ങിയ ഉടൻ ഇടത് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഗവേഷക വിദ്യാർത്ഥിയെ ജാതി അധിക്ഷേപം നടത്തിയ കെ വിജയകുമാരിയെ ഡീൻ സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇടത് സർവകലാശാല അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് ബിജെപി […]
രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ :
രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ […]
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകും: ഡി രാജ
രാജ്യത്ത് ഏകകക്ഷി കുത്തക ഭരണം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ വീണ്ടും അധികാരത്തിലെത്തി രാജ്യത്തിന് മാതൃകയാകുമെന്ന് സി പിഐ ജനറൽ സെക്രട്ടറി ഡി രാജ. തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിലുണ്ടായിരുന്ന ഭരണസംവിധാനത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് 1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞെഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്. തുടർന്നിങ്ങോട്ട് രാജ്യം കണ്ടിട്ടുള്ളത് കൂട്ടുകക്ഷി ഭരണങ്ങളാണ്. ഇപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ആർഎസ്എസ് ഉദ്ഘോഷിക്കുമ്പോഴും കേന്ദ്രത്തിൽ നിലനിൽക്കുന്നത് കൂട്ടുകക്ഷി […]

