തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം […]
തദ്ദേശ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ അവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച
തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം […]
