Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ​ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം സതീശൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ ജീവിതം ആർഎസ്എസിനെതിരായ നിതാന്തമായ പോരാട്ടത്തിന്റേതാണ്.

തലശേരി കലാപകാലം മുതൽ ആർഎസ്എസുമായി നേർക്കുനേർനിന്ന് ഏറ്റുമുട്ടിയവരാണ് പിണറായിയും കമ്യൂണിസ്റ്റുകാരും. വിതയത്തിൽ കമീഷൻ റിപ്പോർട്ട് പ്രതിപക്ഷനേതാവ് വായിച്ചുനോക്കണം. ആരാണ് തലശേരി കലാപത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതെന്ന് ആ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ അം​ഗമായ പി കെ കുഞ്ഞാലിക്കുട്ടിയെ ആർഎസ്എസിൻ്റെ ഭീഷണിക്ക് വഴങ്ങി ​ഗസ്റ്റ് ഹൗസിൽ ഇരുത്തിയിട്ടാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി മാറാട് കലാപസ്ഥലത്ത് പോയത്. ആ തിട്ടൂരത്തിന് വഴങ്ങാതെ വികെസി മമ്മദ് കോയയെ ഒപ്പം കൂട്ടിയാണ് പിണറായി വിജയൻ സ്ഥലത്തേക്ക് പോയത്- മന്ത്രി ഓർമ്മിപ്പിച്ചു.

Back To Top
onwin