കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ലോഗോ പുറത്തിറക്കി. സ്കൂൾതല മത്സരങ്ങളുടെ ലോഗോ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കോളേജ്തല മത്സരങ്ങളുടെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് ലോഗോ ഏറ്റുവാങ്ങി. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരങ്ങൾ ജനുവരി 12 മുതൽ തുടങ്ങും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ […]
തിരുവനന്തപുരം പ്രസ് ക്ലബ് വജ്രജൂബിലിലോഗോ ക്ഷണിക്കുന്നു
തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കായി ലോഗോ ക്ഷണിക്കുന്നു. 60 വര്‍ഷം തികയുന്ന പ്രസ് ക്ലബിനെയും കേരള രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തേയും അടയാളപ്പെടുത്തുന്നതാകണം ലോഗോ. എ4 സൈസിലുള്ള ലോഗോ പിഡിഎഫ് ഫോര്‍മാറ്റില്‍ pressclubtvpm@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 5 ന് മുന്‍പായി അയക്കണം. തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന വ്യക്തിക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവരങ്ങള്‍ക്ക് : 0471 2331642, 2080371
