കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ. ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് […]