കേരളം കോൺഗ്രസ് (ബി) നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിന് തുടക്കം.നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് നിർമ്മാണ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.കൊട്ടാരക്കര ചന്തമുക്ക് മൈതാനിയിലാണ് നിർമ്മിക്കുക.സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചത് വിധിയോഗിച്ചാണ് പൂർത്തിയാക്കുക.അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മന്ദിരവും പാർക്കുമാണ് പിതാവിന്റെ സ്മരണകളായി പുനർജനിക്കുക എന്ന് അധ്യക്ഷനായ മന്ത്രി കെ. ബി. ഗണേഷ് കുമാർ […]