ക്രിസ്തുമസ് കാര്‍ണിവല്‍ ഡിസംബര്‍ 21 മുതല്‍ ഡിസംബർ 29-ന് ഉപരാഷ്ട്രപതി എത്തും തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് മതസൗഹാർദ്ദത്തിന്റെ ദൃഢമായ ആശയങ്ങളോടെ തലസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 21 മുതൽ 2026 ജനുവരി 1 വരെ 12 ദിവസക്കാലം പാളയം എൽ. എം. എസ്. ക്യാമ്പസിൽ നടക്കുന്ന പീസ് കാർണിവൽ അനന്തപുരിയുടെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങൾക്ക് പുതുമയേകും.ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 29-ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫെസ്റ്റ് നഗരി സന്ദർശിക്കും. […]
ചരിത്രമാകാൻ ഷീ സൈക്ലോത്തോൺ; ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ സൈക്കിൾ യാത്ര
ചരിത്രമാകാൻ ഷീ സൈക്ലോത്തോൺ; ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ സൈക്കിൾ യാത്രചരിത്രമാകാൻ ഒരു സൈക്കിൾ യാത്ര. 12 വീട്ടമ്മമാർ, 5 ജില്ലകൾ, 200 ലേറെ കിലോമീറ്ററുകൾ. കേരളത്തിൽ ഒരു ചരിത്രം കൂടി പിറക്കുന്നു. ലഹരി വിരുദ്ധ സന്ദേശവുമായി സാധാരണക്കാരായ 12 വീട്ടമ്മമാർ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുന്നു. നവംബർ 2-ന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്ര നവംബർ 8-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രികരിൽ 40 മുതൽ 60 വയസു വരെയുള്ള […]
ധീരം…സിനിമ യുടെ ടീസർനൽകുന്ന സന്ദേശം
നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്… നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് ….അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും…ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും…ഈബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്.ജിതിൻ സുരേഷ്സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമായിരുന്നു മേൽ കേട്ടത്.ഈ വാക്കുകൾ ചിത്രം ഒരു തികഞ്ഞ സസ്പെൻസ് ത്രില്ലർ ആണന്നു വ്യക്തമാക്കുന്നു.അടുത്തു തന്നെ റിലീസ്സിനു തയ്യാറായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി […]
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും:
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള […]
ലഹരി വിരുദ്ധസന്ദേശം ഉൾപ്പെടുത്തിയ 20 ലക്ഷം നോട്ട് ബുക്കുകളുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നു
ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘത്തിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റ് 2025 ന്റെയും സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിൻ്റെയും ഭാഗമായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ 20 ലക്ഷം നോട്ട് ബുക്കുകളുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
