രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ […]
മെസ്സി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം :
മെസി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ […]
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
റിയാസി (ജമ്മു-കശ്മീർ): ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലമാണ് ചെനാബ്. നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, […]
രാജ്ഭവൻ വേദിയിലെ ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം; കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചു
തിരുവനന്തപുരം: ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം. തുടർന്ന് രാജ് ഭവനിലെ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചത്. പരിപാടി പിന്നീട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വച്ച് കൃഷി മന്ത്രി മുൻകൈ എടുത്ത് നടത്തി. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു രാജ്ഭവനിലെ വേദിയിലുണ്ടായിരുന്നത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള […]
ജനിക്കാനും ജീവിക്കാനും മാത്രമല്ല, അഭിമാനത്തോടെ മരിക്കാനും മനുഷ്യന് അവകാശമുണ്ട്മന്ത്രി പി.രാജീവ്
കോതമംഗലം നഗരസഭയിൽ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജനിക്കുന്നതിനും ജീവിക്കുന്നതിനും സമാനമായി അഭിമാനത്തോടെ മരിക്കാനും മരണാനന്തര ചടങ്ങുകൾ നിറവേറ്റാനും മനുഷ്യന് അവകാശമുണ്ട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയിൽ ഒരുക്കുന്ന ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓരോന്നിലും ഇടപെട്ടുകൊണ്ടാണ് കോതമംഗലം നഗരസഭയുടെ പ്രവർത്തനം. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ കോതമംഗലം എം.എൽ.എയുടെയും നഗരസഭ ഭരണസമിതിയുടെയും വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തിന്റെ […]
എൻ്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേളയെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18 മുതല്‍ 24 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകൾ കഴിഞ്ഞ ഒമ്പത് വർഷത്തിൽ സാധ്യമാക്കിയെന്ന അനുഭവത്തിൻ്റെ കരുത്തോടെയാണ് പിണറായി സർക്കാർ പത്താം […]
മുൻ എംഎൽഎഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി ആകും
തിരുവനന്തപുരം: കോഴിക്കോട് മുൻ എം.എൽ.എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം. സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ.
കളമശേരിയില്‍ കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം, ബിപിസിഎല്‍ ഹെഡ് റീറ്റെയ്ല്‍ സൗത്ത് രവി ആര്‍ സഹായ്, […]
പാക്കിസ്ഥാൻ പ്രകോപനം അതിശക്തമായ തിരിച്ചടി : സൈനിക മേധാവിമാരുമായി നിർണായക ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്
ദില്ലി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പ്രത്യാക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയിൽ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ യോഗത്തിൽ ചര്‍ച്ചയായി. സംയുക്ത സേനാ മേധാവി ജനറൽ അനിൽ […]