Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

തിരുവനന്തപുരം: സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു.

സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം ക്രമീകരിക്കണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്കൂൾ സമയമാറ്റമെന്ന ആവശ്യം സുന്നിസംഘടനകൾ കടുപ്പിക്കുകയാണ്. സർക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിന് പിന്നലെ കാന്തപുരവും രംഗത്തെത്തി. വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. സമാന വികാരമുള്ളവരെയെല്ലാം ചേർത്ത് സമരരംഗത്തിറങ്ങാനാണ് സമസ്തയുടെ തീരുമാനം. ലീഗ് ആടക്കമുള്ളവരുമായി ആശയവിനിമയം നടത്തി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Back To Top