അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ എതിർത്ത് ഇന്ത്യമോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തെ എതിർത്ത് ഇന്ത്യ രംഗത്ത്. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തിടെ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മോസ്‌കോ ഫോർമാറ്റ് കൺസൾട്ടേഷനിൽ പങ്കെടുക്കവേയാണ് ബഗ്രാമിൻ്റെ പേര് പരമാർശിക്കാതെ ഇന്ത്യയുടെ പ്രതികരണം. അഫ്ഗാനിസ്ഥാനിലും അയൽ സംസ്ഥാനങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണ്. ഇത് രാജ്യങ്ങളുടെ സ്ഥിരതയെയും […]
മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും കേരളത്തിൽ അനുവദിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ലെന്നും സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് […]