ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. […]
നഗരസഭയുടെ അഴിമതികളിൽ നടപടി വേണം, ഇനി സമരങ്ങളുടെ വേലിയേറ്റം: കരമന ജയൻ
കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി തുടർ ഭരണം നടത്തി CPM തിരുവനന്തപുരം നഗരത്തിനെ തകർത്തുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു. അഴിമതിയുടെ കൂത്തരങ്ങായി മാറിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനും സംഘവും നടത്തി വരുന്ന അഴിമതികളിൽ ഉടനടി നടപടി ഉണ്ടായില്ലങ്കിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാവുമെന്നും, കഴിഞ്ഞ നാലര വർഷമായി കോർപ്പറേഷനിൽ നടന്ന വിവിധ അഴിമതികളിൽ അന്വേക്ഷണം വഴി മുട്ടി നിൽക്കുന്നു എന്ന് ആരോപിച്ച് ബിജെ പി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ […]
