Flash Story
ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കന്തപുരം വിഭാഗം നേതാവ്
RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ വിയോജിപ്പുമായി സിപിഐ
മത്സ്യബന്ധനം ആധുനിക രീതികളിലേക്ക് മാറണം: മന്ത്രി സജി ചെറിയാൻ :
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു

അർത്തുങ്കൽ പൊലീസ് സ്റ്റേഷന് മികവിനുള്ള ദേശീയ പുരസ്കാരം : സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു

ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബിഐഎസ് അംഗീകാരം ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ലഭിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ നിർവഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബിഐഎസ്) രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകൾക്ക് നൽകുന്ന അംഗീകാരമാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനു ലഭിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ബി ഐ എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സതേൺ […]

ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി

ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥംയു ഡി ടി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വിളംബര ജാഥകളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എസ്.റ്റി.യു സെക്രട്ടറി ജി. മാഹീൻ അബൂബേക്കർ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപൻ, അഡ്വ : ബിന്നി, മലയം ശ്രീകണ്ഠൻ നായർ,പുത്തൻപള്ളി നിസാർ, ആൻ്റണി ആൽബർട്ട്, ജലിൻ ജയരാജ്, എം.എസ്. താജുദ്ദീൻ, എ.എസ്. ചന്ദ്രപ്രകാശ്, കെ.എം. അബ്ദുൽ സലാം, ഹക്കീം […]

ബിന്ദുവിൻ്റെ കുടുംബത്തിന് നാഷണൽ സർവീസ് സ്കീംകൈത്താങ്ങ്; വീട് നവീകരിച്ചുനൽകുമെന്ന് മന്ത്രി ഡോ. ബിന്ദു

കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്. നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി […]

ദേശീയ സീനിയർ മിനി ഗോൾഫ് :കേരളത്തിനു മികച്ച നേട്ടം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന പത്താമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഒരു സ്വർണവും രണ്ടു വെള്ളിയും , നാല് വെങ്കലവും ഉൾപ്പെടെ ആകെ ഏഴു മെഡലുകൾ. പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേയ് വിഭാഗത്തിൽ ഷജീർ മുഹമ്മദിനാണ് സ്വർണം. , ഇതേ വിഭാഗത്തിൽ ശ്രെയസിനു വെള്ളി മെഡലും ലഭിച്ചു. . വനിതാ വിഭാഗം സ്ട്രോക്ക് പ്ലേയ് ഡബിൾ‍സ്‌ വിഭാഗത്തിൽ ആഗ്നസ് , അലീന എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. നാഗ്പൂരിൽ ജൂൺ 26 മുതൽ ജൂൺ […]

മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം:മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ആഗസ്റ്റ് 19,20, 21 തീയതികളിലാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. തിരുവനന്തപുരത്ത് പ്രസ്സ് ക്ളബിന് സമീപം ഹിന്ദു മിഷൻ റോഡിൽമൈതാൻ വില്ലയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.ഉദ്ഘാടന ചടങ്ങിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ജോൺ മുണ്ടക്കയം അദ്ധ്യക്ഷനായിരുന്നു.എം പി അച്ചുതൻ എക്സ് എം […]

ചൂരൽമല – മുണ്ടകൈ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്ന് […]

കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് പുതിയ തകര്‍ച്ചയും. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് […]

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു വീണു: ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക്

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയ പാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് – തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി […]

Back To Top