മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഭിഭാഷക സംഘത്തെ മാറ്റിയിട്ടുണ്ട്. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബിലാസ്പൂരിൽ ആണ് ഛത്തീസ്ഗഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് […]
പഹല്‍ഗാം ഭീകരാക്രമണം: പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. പഹല്‍ഗാമിലെ ബട്‌കോട് സ്വദേശി പര്‍വേയ്‌സ് അഹ്‌മദ് ജോദാര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്കില്‍ നിന്നുള്ള ബഷീര്‍ അഹ്‌മദ് ജോദാര്‍ എന്നിവരാണ് അറസ്റ്റിലായത്. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്‌തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വിവരങ്ങള്‍ ഇരുവരും എന്‍ഐഎയ്ക്ക് നല്‍കിയിട്ടുണ്ട്. പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുമ്പ് […]
ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും പഹൽഗാമിന് സമീപപ്രദേശത്ത് തന്നെയുണ്ടെന്ന് എന്‍ഐഎ
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി . 26 പേരുടെ ജീവനെടുത്ത ഭീകരര്‍ക്കായി സൈന്യവും ലോക്കല്‍ പോലീസ് ഉള്‍പ്പെടെയുള്ളവരും പ്രദേശം അരിച്ചുപെറുക്കുന്നതിനിടെയാണ് അവര്‍ പ്രദേശത്ത് തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്ന എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒളിവില്‍ കഴിയാന്‍ ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ ഭീകരരുടെ പക്കല്‍ ഉണ്ടാകാമെന്നും അതിനാല്‍ തന്നെ ഇവര്‍ പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാരണത്താലാണ് ഇവരെ കണ്ടെത്താന്‍ […]