ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ ഫെസ്റ്റിവൽ നടക്കും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി […]
ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും :. ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാനും ശുപാര്‍ശ തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും […]