കഴിഞ്ഞയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനം അപ്രതീക്ഷിതമായി ഇടിച്ചിറക്കിയിരുന്നു. ആ ജെറ്റ് വില്പനക്കാണെന്ന് പറഞ്ഞുള്ള ഒരു അസാധാരണ OLX പരസ്യം ഓൺലൈനിൽ വൈറലായിരിക്കുന്നു. 4 മില്യൺ ഡോളർ വിലയുള്ള ജെറ്റിൽ ഓട്ടോമാറ്റിക് പാർക്കിംഗ് സൌകര്യം, പുത്തൻ ടയറുകൾ, ഒരു പുതിയ ബാറ്ററി, “ഗതാഗത നിയമലംഘകരെ നശിപ്പിക്കാനുള്ള ഒരു ഓട്ടോമാറ്റിക് തോക്ക്” തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നുവെന്ന് നർമ്മം കലർന്ന രീതിയിൽ അവകാശപ്പെടുന്നു. മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫോട്ടോയ്‌ക്കൊപ്പം “ഡൊണാൾഡു ട്രംപൻ” […]