പൊതുജനങ്ങൾക്കു അന്നേ ദിവസം തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങളെ കുറിച്ച് അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്. പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും function സ്ഥലത്തേയ്ക്ക് പോകാനും തിരികെ വരുവാനുമായി എല്ലാ പാർക്കിംഗ് സ്ഥലത്തും KSRTC ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. അന്നേ ദിവസംFunction നടക്കുന്ന ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങളിലേക്ക് KSRTC ബസിൽ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ഗതാഗതക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, […]
നേവൽഡേ ഓപ്പറേഷൻ ഡെമോ: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും
ശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം സിറ്റി പോലീസിൻ്റെ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 0471-2558731എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്. പൊതുജനങ്ങൾക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുളളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് […]
തൊടുപുഴയിൽ അനധികൃത ക്വാറി പ്രവർത്തനം കണ്ടെത്തി
ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ, സാധുവായ പാസില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന നിരവധി ലോറികൾ ശ്രദ്ധയിൽപ്പെട്ടു. ക്വാറിയിൽ ശരിയായ തൂക്കം അളവ് തൂക്ക സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ […]
ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായ തീരുമാനമായിരുന്നു, ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവന്‍ നൽകേണ്ടിവന്നു; പി ചിദംബരം
ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായ തീരുമാനമായിരുന്നു, ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവന്‍ നൽകേണ്ടിവന്നു; പി ചിദംബരം1984‑ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. എന്നാൽ ഈ തെറ്റിന്റെ പേരിൽ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, ആ തീരുമാനത്തിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ, പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷോട്ട് യു, മാഡം’ എന്ന […]
കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ജൂലൈ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കിയതെന്ന് […]
മൂന്നാം ഘട്ടത്തിലെ സാങ്കേതിക പ്രശ്നം; പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു
പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു. തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 നഷ്ടമായി. റോക്കറ്റിൻ്റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയകാരണം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെയും രാജ്യത്തിന്‍റെയും വിശ്വസ്ത വിക്ഷേപണ വാഹനം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കൃത്യം 5:59ന് തന്നെ പിഎസ്എൽവി സി 61 കുതിപ്പ് തുടങ്ങിയുരുന്നു. ഖര ഇന്ധനമുപയോഗിക്കുന്ന ഒന്നാം ഘട്ടവും വികാസ് എഞ്ചിൻ കരുത്തുള്ള രണ്ടാം ഘട്ടവും കൃത്യമായി […]
ഓപ്പറേഷൻ സിന്ദൂരിൽ കൊടും ഭീകരൻ അബ്ദുൽ റൗഫ് അസറും കൊല്ലപ്പെട്ടു; കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ, ജെയ്ഷേ മേധാവി മസൂദിന്റെ സഹോദരൻ
ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മസൂദ് അസറിന്റെ സഹോദരൻ ആണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ്. മസൂദ് അസദിന്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. ‘കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. അല്‍ഖ്വയ്ദ ഭീകരന്‍ ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടിയാണ് കാണ്ഡഹാര്‍ വിമാനം റാഞ്ചിയത്. അമേരിക്കന്‍-ജൂത പത്രപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഒമര്‍ […]

