ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര താവളങ്ങൾ ആക്രമിച്ചത്. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന […]
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു
ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് സിന്ദൂറിന്റെ ഭാഗമായി അടച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ വഴി തിരിച്ചുവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, […]
ഓപ്പറേഷന്‍ സിന്ദൂറുമായി ഇന്ത്യ :പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി
പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു.ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം […]